സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല

0

ന്യൂഡല്‍ഹി: ന്യൂനപക്ഷ വകുപ്പിന്‍റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താര്‍ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം.

സ്റ്റീല്‍ വകുപ്പിന്‍റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആര്‍സിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഇന്നലെയാണ് മുഖ്താര്‍ അബ്ബാസ് നഖ്വിയും ആര്‍സിപി സിംഗും രാജിവച്ചത്. ഇരുവരുടേയും രാജി സ്വീകരിച്ച രാഷ്ട്രപതി വകുപ്പുകള്‍ മറ്റ് കേന്ദ്ര മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കുകയായിരുന്നു.