‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

Share
‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വിശദീകരണം. ജർമ്മൻ പൗരനാണെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും ധ്രുവ് റാഠി വ്യക്തമാക്കി. തന്നെ പൊലീസ് കിഡ്നാപ്പ് ചെയ്യുകയായിരുന്നെന്ന് ധ്രുവ് റാഠി പറഞ്ഞു. തന്നെ നിയമപരമായി അറസ്റ്റ് ചെയ്യുകയല്ല ചെയ്തതെന്നും , മറിച്ച് വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് ഗുണ്ടകളെപ്പോലെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തെന്നുമാണ് വീഡിയോയിൽ ധ്രുവ് റാഠി ആരോപിച്ചത്.

രാവിലെ 7 മണിയോടെ 20-ഓളം പേർ ബെഡ്‌റൂമിലേക്ക് അതിക്രമിച്ചുകയറി തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തൻ്റെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുക്കുകയും, അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ അനുവദിക്കാതെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തെന്ന് ധ്രുവ് റാഠി പറഞ്ഞു. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്നും അദേഹം വിമർശിച്ചു.

തങ്ങളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സോനം വാങ്ചുക്കിനും തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം എത്ര തന്നെ അടിച്ചമർത്താൻ നോക്കിയാലും സത്യം വിളിച്ചുപറയുന്നത് തുടരുമെന്നും ധ്രുവ് റാഠി പറഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്.

Read more

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്