ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി
pension_03

തിരുവനന്തപുരംസാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സർക്കാരിന്റെ ദൃഡനിശ്ചയമാണ്‌ നടപ്പാകുന്നത്‌. പെൻഷൻ വിതരണത്തിന്‌ ആദ്യ മുൻഗണന ഉറപ്പാക്കുന്നു. കഴിഞ്ഞവർഷം മാർച്ചു മുതൽ പ്രതിമാസം പെൻഷൻ നൽകുന്നു. ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ്‌ നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്‌. ഇതും കുടിശികയാണ്‌. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നൽകിയത്‌ കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്