ബിസിനസ്സിനൊപ്പം അർഹതപെട്ടവർക്കൊരു 'കൈത്താങ്ങ്'; സമൂഹത്തിന് മാതൃകയായി സുനിൽ

ബിസിനസ്സിനൊപ്പം അർഹതപെട്ടവർക്കൊരു 'കൈത്താങ്ങ്'; സമൂഹത്തിന് മാതൃകയായി സുനിൽ
Kalmia2

ചേർത്തല:തിരക്കുപിടിച്ച ബിസിനസ്സ് ജീവിതത്തിനിടയിലും സഹായഹസ്തങ്ങളുമായി സമൂഹത്തിന് മാതൃകയായി ചേർത്തല സ്വദേശി സുനിൽ. സ്വന്തം സ്റ്റിച്ചിങ് സ്ഥാപനമായ കാൽമിയ സ്റ്റിച്ചിങ് സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആഗസ്ററ് 21ന് ചേർത്തല ഗേൾസ് ഹൈസ്ക്കൂളിലെ അർഹരായ 2 കുട്ടികൾക്ക് ഓരോ സൈക്കിൾ സമ്മാനിച്ചുകൊണ്ടാണ് സുനിൽ സമൂഹത്തിനു മാതൃകയായത്.

ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവ്വതിക്കും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അനന്തലക്ഷ്മിക്കുമാണ് കാൽമിയ സ്റ്റിച്ചിങ് സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൈക്കിൾ സമ്മാനമായി നൽകിയത്.

മുൻസിപ്പൽ പ്രതിപക്ഷ നേതാവ് പി . ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചേർത്തല സി.ഐ.വിനോദ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ എസ്.ഐ ആൻ്റണി, ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് ബിന്ദു എസ്, പി.ടി.എ പ്രസിഡണ്ട് പി.ടി.സതീശൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ.ആർ.ബാബുരാജ്, പ്രശസ്ത ഗായകൻ അശോക് മാവേലിക്കര എന്നിവർ പങ്കെടുത്തു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു