സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം

റോബോട്ടിന് സൗദി അറേബ്യ പൗരത്വം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നല്‍കി.

സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം
1509021460

റോബോട്ടിന് സൗദി അറേബ്യ പൗരത്വം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നല്‍കി. സൗദിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൗരത്വം നല്‍കിയത്. ഹാന്‍സണ്‍ റോബോട്ടിക്സാണ് സോഫിയയുടെ നിര്‍മാതാക്കള്‍. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്.

മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തൻെറ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് സോഫിയ പറഞ്ഞു. അപൂര്‍വമായ ഈ അംഗീകാരത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു.  ലോകത്തെ കൂടുതല്‍ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു