സൂര്യയുടെ 'സൂരറൈ പോട്ര് ' ടീസർ തരംഗമാവുന്നു..!

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്ര് ' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മാധവൻ പ്രധാന വേഷത്തിലെത്തിയ ' ഇരുതി സുട്ര് ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.  ടീസർ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ അഞ്ചു മില്യനിൽ അധികം കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് . വൈകാരികതയാർന്ന  ഒരു ആക്ഷൻ സിനിമയാണിത് എന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപർണ മുരളിയാണ് നായിക.

ജാക്കി ഷറഫ്,  മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ്  ക്യാമറാ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'സൂരറൈ പോട്ര് ' സമ്മർ റിലീസായി തിയറ്ററുകളിൽ എത്തും.

സി. കെ. അജയ് കുമാർ

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ