ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു

Share

ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ആരോപിച്ചു.

”ഉത്തര കൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യുമെന്നും ഭരണഘടനാപരമായ ജനാധിപത്യ ക്രമം സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു.”- ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ പറഞ്ഞു.

2022-ൽ അധികാരമേറ്റതിന് ശേഷം, പാർലമെൻ്റിൽ തൻ്റെ ഗവൺമെൻ്റിൻ്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ യൂൻ തുടർച്ചയായി പാടുപെട്ടു. അവിടെ പ്രതിപക്ഷ പാർട്ടികൾക്ക് അദ്ദേഹത്തിൻ്റെ പീപ്പിൾ പവർ പാർട്ടിയെ (പിപിപി)ക്കാൾ ഭൂരിപക്ഷമുണ്ട്.

തൻ്റെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട അഴിമതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞതിന് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനും യൂൻ വിധേയനായി.

Read more

ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേർ കൂടി പിടിയിലായി. ഇടു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

ഇടുക്കി: ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കു വെടി വെക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യവും പരാജയം. മയക്കു വെടി വെക്കാ