മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത. ഇത് ടാല്‍ഗോ ട്രെയിന്‍

ട്രെയിനില്‍ ഭാരം വഹിച്ചു കൊണ്ടായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. ആളുകൾക്ക് പകരം മണല്‍ചാക്കുകള്‍ വഹിച്ചാണ് പരീക്ഷണം. ഇതിനായി മുംബൈ- മധുര രാജധാനി എക്‌സ്പ്രസ് റൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത. ഇത് ടാല്‍ഗോ ട്രെയിന്‍
newtalgo

ഇന്ത്യയിലെ വേഗത കൂടിയ ട്രെയിനെന്ന പട്ടം ഇനി സ്‌പെയിനില്‍ നിന്നെത്തിയ ടാല്‍ഗോ ട്രെയിൻ സ്വന്തമാക്കും. ഇതിനായി നടത്തിയ പരീക്ഷണ ഒാട്ടത്തിൽ മഥുര- പല്‍വേല്‍ റൂട്ട് 84 കിലോമീറ്റര്‍ 38 മിനിട്ടിൽ ടാല്‍ഗോ ഓടിതീര്‍ത്തു. ഔദ്യോഗിക ഓട്ടമല്ലാത്തതിനാൽ സാങ്കേതികമായി റെക്കോർഡ് പുസ്തകത്തിൽ ഈ നേട്ടം നിലനിൽക്കില്ല. മണിക്കൂറിൽ 180 കിലോമീറ്റര്‍ വേഗതയിലാണ് ടാല്‍ഗോ പരീക്ഷണ ഒാട്ടം പൂർത്തിയാക്കിയത്. ഭാരക്കുറവും അത്യാധുനിക സാങ്കേതിക വിദ്യയുമാണ് ടാല്‍ഗോയുടെ പ്രത്യേകത. അഞ്ച് ദിവസമാണ് പരീക്ഷണ ഓട്ടത്തിനായി നീക്കിവെച്ചത്. രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ജൂലൈ 9നാണ് ആരംഭിച്ചത്.

ട്രെയിനില്‍ ഭാരം വഹിച്ചു കൊണ്ടായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. ആളുകൾക്ക് പകരം മണല്‍ചാക്കുകള്‍ വഹിച്ചാണ് പരീക്ഷണം. ഇതിനായി മുംബൈ- മധുര രാജധാനി എക്‌സ്പ്രസ് റൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹി- മുംബൈ ട്രെയിന്‍ സര്‍വ്വീസിനാണ് ഈ അതിവേഗ വണ്ടി ഒരുക്കുന്നത്. നിലവില്‍ രാജ്യത്ത് വേഗതയില്‍ ഒന്നാമത് നില്‍ക്കുന്നത് ഡൽഹി- ആഗ്ര റൂട്ടിലോടുന്ന ഗതിമാന്‍ എകസ്പ്രസാണ് വേഗതയിൽ മുമ്പൻ. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഇതിൻെറ വേഗത. ശതാബ്ദി എക്‌സ്പ്രസിന്റെ വേഗം മണിക്കൂറില്‍ 150ഉം രാജധാനിയുടേത് 130ഉം കിലോമീറ്ററാണ്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ