കേന്ദ്ര സർക്കാറിൻ്റെ നയങ്ങൾ കാരണം ഇന്ത്യയിലെ വിദേശ വാഹന നിർമ്മാതാക്കൾ ഒന്നൊന്നായി ഇന്ത്യ വിട്ടു പോകുകയാണ്. ജർമൻ മോട്ടോഴ്സ് ഇതിന് മുൻപ് തന്നെ ഉല്പാദനം നിർത്തിവെച്ച് ഫാക്ടറി അടച്ച് പൂട്ടി സ്ഥലം വിട്ടിരുന്നു. ഇപ്പോൾ ചെന്നെയിലും ഗുജറാത്തിലും നിർമ്മാണ ശാലകളുള്ള ഫോർഡ് കമ്പനിയും ഇന്ത്യ ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് ഇത് കാരണമായിത്തീരുന്നു. ഇന്ത്യയുടെ വ്യാവസായിക – സാമ്പത്തിക മേഖലയിലും ഇതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.
തകർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ക്ഷീണിപ്പിക്കാനുള്ള അവസ്ഥ ഇതിലൂടെ സംജാതമാകുകയാണ്. കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിച്ച് ഇത്തരം വ്യവസായ ശാലകളെ ഇന്ത്യയിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. പ്രഖ്യാപനത്തിൽ മാത്രം ആത്മനിർഭരമായാൽ പോരാ. അത് അനുഭവഭേദ്യമാകാനുള്ള നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.
ഇന്ത്യ കൂടുതൽ വ്യവസായ സൗഹൃദമായി തീരുകയും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുതിയ ഉണർവ്വ് നേടുകയും ചെയ്യേണ്ടതുണ്ട്. ‘മേക്കിങ് ഇന്ത്യ’ വാക്കുകളിൽ മാത്രം പരിമിതിപ്പെടുത്തിയാൽ മതിയാകില്ല. പ്രവർത്തന മികവിലുടെ തെളിയിക്കപ്പെടേണ്ടത് തന്നെയാണ്. ഇനിയും ഇന്ത്യയിൽ സ്വദേശിയായാലും വിദേശികായാലും വ്യവസായ ശാലകൾ അടച്ചു പൂട്ടി തൊഴിൽ നഷ്ടവും ധനനഷ്ടവും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടത് തന്നെ.