
സ്പീക്കർ എ.എൻ.ഷംസീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സ്പീക്കർ തലശേരി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. രക്ത സമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമാണ് എന്ന് ചികിസിക്കുന്ന ഡോക്ടർ പറഞ്ഞു. സന്ദർശകർക്കു വിലക്കുണ്ട്.