പ്രണയിക്കാൻ …ഒരുദിനം💕

    0

    പ്രണയിക്കുന്നവർക്കായി… പ്രണയിക്കാൻവേണ്ടി മാത്രമായി…ഒരു പ്രണയദിനം കൂടി കടന്നെത്തിയിരിക്കയാണ്….ക്യാമ്പസ് ഇടനാഴികളിലെ പ്രണയ നിമിഷങ്ങളെ ഫേസ്ബുക്കും വാട്‍സ്ആപ്പും കവർന്നുകഴിഞ്ഞെങ്കിലും പുത്തൻ തലമുറയുടെ മനസിന്റെ ഇടനാഴികളിലെവിടെയോ ഒരു നനുത്ത പ്രണയം ഇപ്പഴും അവശേഷിക്കുന്നുണ്ട്. ഉള്ളിലുള്ള പ്രണയം അത് എങ്ങനെ വേണമെങ്കിലും എപ്പോ വേണമെങ്കിലും തുറന്നു പറയാം, അപ്പോൾ ഈ പ്രണയ ദിനത്തിന്റെ ആവശ്യമെന്തെന്നാവാം, ഓരോ പ്രണയദിനവും പ്രണയിക്കുന്നവർക്കുള്ള അംഗീകാരമാണ്…

    ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുമുണ്ടാകില്ല. അങ്ങനെ പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രണയിച്ചു കൊണ്ടിരിക്കുനവർക്കും, പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും തുടങ്ങി പ്രണയത്തെ ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കുന്നവർക്ക് ആഘോഷിക്കാനുള്ളതാണ് ഈ ദിനം.

    ഫെബ്രുവരി ഏഴ്‌ പ്രൊപ്പോസ് ഡേയിൽ തുടങ്ങി പിന്നെ ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ്ഗ് ഡേ അങ്ങനെ പോകുകയാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്.

    ഫെബ്രുവരി 7-റോസ് ഡേ

    പ്രണയ വാരത്തിലെ ആദ്യ ദിനം റോസ് ഡേ എന്നാണ് അറിയപ്പെടുന്നത്. പ്രണയത്തനിന്‍റെ പ്രതീകമായ ചുവന്ന റോസാ പൂക്കള്‍ പ്രണയിക്കുന്നവര്‍ പരസ്പരം പങ്കുവെയ്ക്കുന്നു. പ്രണയമാണെങ്കിൽ ചുവന്ന പൂവാണ് നൽകേണ്ടത്. സുഹൃത്തുക്കൾക്കും പൂവ് നൽകാം. മഞ്ഞ റോസാപ്പൂവ് ആണ് ഇതിന് ഉപയോഗിക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലൂടെ കടന്നു പോവുകയാണെങ്കിൽ പിങ്ക് നിറത്തിലുള്ള പൂവും നൽകാം. ശത്രുത അവസാനിപ്പിച്ച് സൗഹൃദത്തിന്റെ പാത തുറക്കാനും ഈ ദിവസം റോസാപ്പൂവ് നൽകാം. വെള്ള റോസാപ്പൂക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

    ഫെബ്രുവരി 8-പ്രൊപ്പോസ് ഡേ

    റോസ് നൽകി സൂചിപ്പിച്ച പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രെപ്പോസ് ഡേ. പൂക്കളേക്കാൾ മനോഹരമായ വാക്കുകൾകൊണ്ട് തന്റെയുള്ളിലെ പ്രണയം തുറന്നുപറയാനുള്ള ദിനം. നിങ്ങളുടെ വാക്കുകളിൽ സ്നേഹത്തിന്റെ ആഴവും തീവ്രതയും ആർദ്രതയും വ്യക്തമാകണം.

    ഫെബ്രുവരി 9-ചോക്ലേറ്റ് ഡേ

    പരസ്പരം ചോക്ലേറ്റ് കൈമാറാതെ എന്ത് പ്രണയം അല്ലേ? പ്രണയിക്കുന്നവര്‍ക്ക് പ്രണയ മധുരം കൈമാറാനുള്ള ദിവസമാണിത്. ഇഷ്ടമുള്ള ചോക്ലേറ്റുകള്‍ നല്‍കി നിങ്ങളുടെ പ്രണയം മധുരപൂര്‍ണമാക്കാനുള്ള അവസരം. എന്നാൽ പ്രണയിക്കുന്നവർ മാത്രമല്ല ഈ ദിവസം ആഘോഷിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പവും ഈ ദിനം ആഘോഷിക്കാം. സർപ്രൈസായി സമ്മാനങ്ങൾ , പ്രത്യേകിച്ച് മധുരം ലഭിക്കുമ്പോഴുള്ള സന്തോഷമാണ് ഈ ദിവസത്തെ മറ്റു ദിവസങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

    ഫെബ്രുവരി 10 – ടെഡി ഡേ

    എത്ര അകലെയാണെങ്കിലും പരസ്പരമുള്ള പ്രണയം എന്നും ഓർക്കാൻ കാമുകൻമാർ കാമുകിമാർക്ക് ക്യൂട്ട് ആയിട്ടുള്ള ടെഡി ബിയറിന്റെ സമ്മാനമായി നൽകുന്ന ദിവസമാണിത്. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും.

    ഫെബ്രുവരി 11 – പ്രോമിസ് ഡേ

    ഇനിയുള്ള ജന്മങ്ങൾ മുഴുവനും അത് സന്തോഷമായാലും സങ്കടമായാലും നമ്മൾ ഒന്നിച്ചു പങ്കിടും എന്ന് ഉറപ്പുനൽകുന്ന ദിനം. വാലന്റൈൻസ് വീക്കിലെ അഞ്ചാം ദിവസമാണ് ആയുഷ്ക്കാലം മുഴുവൻ ഒന്നിച്ചിരിക്കാനുള്ള പ്രണയാർദ്രമായ ഉറപ്പുനൽകുന്നത്.

    ഫെബ്രുവരി 12 – ഹഗ് ഡേ

    പ്രണയാർദ്രമായൊന്ന് നെഞ്ചോട് ചേർക്കുമ്പോൾ…ഒരു ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷമുണ്ടാകും നമ്മടെയുള്ളിൽ…ഈ കെട്ടിപിടുത്തതിന് വാക്കുകളേക്കാൾ സാന്ത്വനം നൽകാനാകും. അവിടെ നിങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കപ്പെടും. അതാണ് ഹഗ് ഡേ. പ്രണയിക്കുന്നവരെ മാത്രമല്ല, പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളേയും അന്നു കെട്ടിപ്പിടിക്കാം. മനസ്സിനേറ്റ വലിയ മുറിവുകളും ഇല്ലാതാക്കാം.

    ഫെബ്രുവരി 13 – കിസ് ഡേ

    രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം ഒരു പുതിയ ലോകം പിറക്കുന്നുവെന്ന് മഹാകവി ഒക്‌ടോവിയോ പാസ് പറഞ്ഞിട്ടുണ്ട്. പ്രണയത്തിലെ ഏറ്റവും മധുരമുള്ള വികാരമാണ് ചുംബനം. വാലന്‍റൈൻ വീക്കിൽ ഏറ്റവും അധികം പ്രണയിതാക്കൾ കാത്തിരിക്കുന്നതും ഈ ദിനം തന്നെയാണ് സമ്മാനങ്ങളെക്കാളും വാക്കുകളെക്കാളും മധുരമായി സ്വന്തം പ്രണയം എന്നെന്നും ഓർക്കാനായുള്ള ഒരു ചുംബനം ഒരിക്കലും മറക്കാനാകത്ത ഒരു സ്നേഹ സമ്മാനം.

    ഫെബ്രുവരി 14- വാലന്‍റൈന്‍സ് ഡെ

    ഒടുവില്‍ ഏഴാം ദിനം വാലന്‍റൈന്‍ ഡെ. പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ദിനം. റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മ ദിവസം. പ്രണയിക്കുന്നവർ ഒന്നിച്ച് ആഘോഷിച്ചും സ്വപ്നങ്ങൾ പങ്കിട്ടും ആ ദിവസത്തെ വരവേൽക്കും.