ശ്രീകുമാര്‍ മേനോനെതിരെ എം.ടിയുടെ മകള്‍; രണ്ടാമൂഴം ആരുചെയ്യുമെന്ന് അച്ഛൻ നേരിട്ട് അറിയിക്കും

രണ്ടാമൂഴം തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി എം.ടി. വാസുദേവന്റെ മകൾ അശ്വതി നായർ.

ശ്രീകുമാര്‍ മേനോനെതിരെ എം.ടിയുടെ മകള്‍; രണ്ടാമൂഴം ആരുചെയ്യുമെന്ന് അച്ഛൻ നേരിട്ട് അറിയിക്കും
aswathy

രണ്ടാമൂഴം തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി എം.ടി. വാസുദേവന്റെ മകൾ അശ്വതി നായർ. ശ്രീകുമാർ മേനോന് നൽകിയ തിരിക്കഥ തിരികെ ലഭിക്കുന്നതിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അത് ലഭിച്ചതിനു ശേഷം ഭാവി പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും അശ്വതി പറഞ്ഞു. അക്കാര്യങ്ങളെല്ലാം തന്റെ പിതാവ് തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

പത്രമാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതേതതുടര്‍ന്ന് ഫോണിലൂടെയും അല്ലാതെയും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ചോദിക്കുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നിലനില്‍ക്കുന്ന വിഷയത്തില്‍ തങ്ങള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അശ്വതി പറഞ്ഞു.

എന്നാൽ രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും അത് താൻ തന്നെ സംവിധാനം ചെയ്യുമെന്നുമാണ് ശ്രീകുമാർ മേനോന്റെ വാദം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു