ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം, ഒരു മുറി പൂർണമായും കത്തിനശിച്ചു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം, ഒരു മുറി പൂർണമായും കത്തിനശിച്ചു
sreesanth-house-fire

കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം. എറണാകുളം ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരു മുറി പൂർണമായും കത്തിനശിച്ചു. സംഭവ സമയം ശ്രീശാന്തും ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടയാിരുന്നത്. ആളപായമമില്ല. വീട്ടിൽ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

തൃക്കാക്കര, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് എത്തി തീ കെടുത്തുകയായിരുന്നു. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാൽ അവർക്ക് പുറത്തേക്കിറങ്ങാൻ സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തിയതിന് ശേഷം ഗ്ലാസ് തുറന്നാണ് വീട്ടിനകത്തുള്ളവരെ പുറത്തെത്തിച്ചത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്