വനിത ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ശ്രീലങ്ക

Share

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയോടു 8 വിക്കറ്റിന്  തോറ്റ് ഇന്ത്യ.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചറി നേടി. 47 പന്തുകൾ നേരിട്ട സ്മൃതി 60 റൺസെടുത്തു. മധ്യനിരയിൽ റിച്ച ഘോഷ് 14 പന്തിൽ 30, ജെമീമ റോഡ്രിഗസ് 16 പന്തിൽ 29 എന്നിവരും തിളങ്ങി  ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെടുത്തു.

മികച്ച സ്‌കോര്‍ നേടിയ     ആത്മവിശ്വാസത്തില്‍പന്തെറിയാനെത്തിയ ഇന്ത്യ തുടക്കത്തിലേ ശ്രീലങ്കയെ ഞെട്ടിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ വിഷ്മി ഗുണരത്‌ന (1) റണ്ണൗട്ടായി. എന്നാല്‍ പിന്നീട് കണ്ടത് ശ്രീലങ്കയുടെ മറ്റൊരു മുഖമായിരുന്നു.

166 റൺസ് എന്ന വിജയലക്ഷ്യം  ശ്രീലങ്ക അനായാസമയി മറികടന്നു.ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ 43 പന്തിൽ 61 ബാറ്റിങ് മികവാണ് ശ്രീലങ്ക കന്നിക്കിരീടം നേടിയത് . ഇന്ത്യയുടെഅമിതആത്മവിശ്വാസത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ തോൽവി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ