ഷാരൂഖ് 40 കോടിയുടെ അപാര്‍ട്‌മെന്റ്, ബച്ചന്‍ 30 കോടിയുടെ മാല; നവദമ്പതിമാര്‍ക്ക് സമ്മാനപ്പെരുമഴ

Share

ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികൾക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങൾ സമ്മാനിച്ചത്.

ഷാരൂഖ് ഖാൻ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാർട്മെന്റാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിലാണ് ഈ ആഡംബര അപാർട്മെന്റുള്ളത്. ബച്ചൻ കുടുംബവും സമ്മാനത്തിൽ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്ളേസാണ് അവർ രാധികയ്ക്ക് നൽകിയത്.

ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്പതിമാരുമായ ആലിയ ഭട്ടും രൺബീർ കപൂറും ഒമ്പത് കോടി രൂപ വില വരുന്ന മെഴ്സിഡീസാണ് സമ്മാനിച്ചത്. താരദമ്പതിമാരായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. 20 കോടി രൂപ വില വരുന്ന കസ്റ്റമൈസ്ഡ് റോൾസ് റോയ്സാണ് ഇവരുടെ സമ്മാനം.

ലക്ഷങ്ങൾ വില വരുന്ന സമ്മാനങ്ങളുമായി പട്ടികയിൽ കത്രീന കൈഫ്-വിക്കി കൗശൽ ദമ്പതിമാരും സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി ദമ്പതിമാരുമുണ്ട്. 19 ലക്ഷം രൂപ വില വരുന്ന സ്വർണമാലയാണ് കത്രീനയും വിക്കിയും രാധികയ്ക്ക് നൽകിയത്. 25 ലക്ഷം രൂപയുടെ ഹാൻഡ്മെയ്ഡ് ഷാൾ ആണ് കിയാരയുടേയും സിദ്ധാർഥിന്റേയും സമ്മാനം.

അതുപോലെ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും ആമസോൺ സിഇഒ ജെഫ് ബെസോസും കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റാണ് സുക്കർബർഗ് സമ്മാനിച്ചതെന്നാണ് സൂചന. 11.5 കോടി രൂപ വില വരുന്ന ആഡംബ കാറാണ് ആമസോൺ മുതലായിളുടെ സമ്മാനമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ