തമിഴ്നാട് വീണ്ടും മാതൃകയാകുന്നു

0

തമിഴ്നാട്ടിലെ പുതിയ സ്റ്റാലിൻ ഭരണകൂടം ഭരണ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ജനക്ഷേമകരമായ ഒട്ടനവധി പദ്ധതികൾ ആവിഷ്കരിച്ച് മഹാമാരിക്കാലത്ത് ജനപക്ഷം നിന്ന സർക്കാർ വിപ്ലവകരമായ തീരുമാനങ്ങൾ തന്നെയാണ് കൈക്കൊള്ളുന്നത്.

പിന്നാക്ക വിഭാഗക്കാർക്കും ദളിത് വിഭാഗക്കാർക്കും വനിതകൾക്കും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം എന്ന തീരുമാനത്തിന് പിന്നാലെയുള്ള പുതിയ തീരുമാനം തമിഴ്നാട്ടിൽ സർക്കാർ ജോലികളിൽ സ്ത്രീ സംവരണം 30 ശതമാനത്തിൽ നിന്നും 40 ശതമാനമാക്കി ഉയർത്തിക്കൊണ്ടുള്ളതാണ്.

ഒരു കുടംബത്തിൽ നിന്നുള്ള ആദ്യ ബിരുദധാരാക്കും തമിഴ് മീഡിയം സ്കൂളുകളിൽ പഠിച്ചവർക്കും സർക്കാർ ജോലികളിൽ മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്. അധികാരം ജനങ്ങൾക്ക് വേണ്ടിയാണെന്ന് തന്നെയാണെന്നാണ് തമിഴ്നാട് സർക്കാറിൻ്റെ ഓരോ പുതിയ തീരുമാനത്തിൻ്റെ പിന്നിലുമുള്ള ചാലകശക്തി.