സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.
അതീവ രഹസ്യമായാണ് ഇക്കുറി പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തിൽ ജൂറി അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതിൽ മികച്ച 20–21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്ക്രീനിങ് കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ അതീവ രഹസ്യമായാണു നടത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. 110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു.
പുരസ്കാരങ്ങള്‍
മികച്ച കഥാചിത്രം – ഒറ്റമുറി വെളിച്ചം
മികച്ച രണ്ടാമത്തെ കഥാചിത്രം – ഏദന്‍
മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍
മികച്ച സ്വഭാവ നടി – പോളി
മികച്ച ബാലതാരം, ആണ്‍കുട്ടി – അഭിനന്ദ്
മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു