സംസ്ഥാന വോളിബോൾ താരം വാഹനാപകടത്തിൽ മരിച്ചു

സംസ്ഥാന വോളിബോൾ താരം വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തില്‍ മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകനാണു ശ്രീറാം. ചടയമംഗലം ജടായു ജംഗ്ഷനില്‍ ശ്രീറാം സഞ്ചരിച്ച  ബൈക്കും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെഞ്ഞാറമ്മൂട് നടന്ന വോളിബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്.

നിലമേല്‍ എന്‍.എസ്.എസ് കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരന്‍: ശിവറാം.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ