വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തിൽ അനുശോചിച്ച് എംഎൻകെഎം സ്കൂളിന് അവധി നൽകി.

Read more

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി സത്യനികേതനില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വ‍ന്‍ ദുരന്തം. മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരു