അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി: വീഡിയോ

0

ഓൺലൈൻ ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ടീച്ചിംഗ് പ്ലാറ്റ്‌ഫോമായ ‘ഫിസിക്സ് വാല’ ആപ്പിലെ അധ്യാപകനാണ് മർദ്ദനമേറ്റത്. സോഷ്യൽ മീഡിയയിലടക്കം ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാർത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഞെട്ടിപ്പോയ അധ്യാപിക ആക്രമണം ഒഴിവാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സെഷന്റെ തത്സമയ സ്ട്രീം റെക്കോർഡ് ചെയ്ത ഒരു വ്യക്തിയാണ് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് ഉറവിടങ്ങൾ പറയുന്നു. എന്നാൽ വിദ്യാർത്ഥിക്ക് പെട്ടന്ന് പ്രകോപനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.