ഞെട്ടിക്കുന്ന ട്രെയ്‌ലറുമായി "ആണും പെണ്ണും" . പുറത്തുവിട്ടത് മോഹൻലാൽ

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ "ആണും പെണ്ണും" എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാലിന്റെ സമൂഹമാധ്യമ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മൂന്ന് കഥകളെ ആസ്പദമാക്കി വേണു, ആഷിക് അബു, ജയ് കെ എന്നിവര്‍ ചേര്‍ന്നാണ് "ആണും പെണ്ണും" ഒരുക്കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും.

ഉറൂബിന്റെ "രാച്ചിയമ്മ"യെ ആധാരമാക്കി വേണു ഒരുക്കുന്ന ഭാഗത്തില്‍ ആസിഫ് അലിയും പാര്‍വതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു തന്നെയാണ് ഈ ഭാഗത്തിന്റെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നതും. ബീന പോള്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഉണ്ണി ആര്‍ ആണ് ആഷിക് അബു സംവിധാനം ചെയ്യുന്ന "ചെറുക്കനും പെണ്ണും" എന്ന ഭാഗത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം എന്നിവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഷൈജു ഖാലിദാണ് ഈ ഭാഗത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്..

Trailer Video:

https://www.youtube.com/watch?v=mEQgrM_ZQkA

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ