ഗാന്ധിജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി മനോജ് ബാജ്‌പേയി, സംവിധാനം സുധീർ മിശ്ര

ബനാറസ് മീഡിയ വർക്ക്സിന്‍റെ ബാനറിൽ അനുഭവ് സിൻഹയാണ് ചിത്രം നിർമിക്കുന്നത്

Share
ഗാന്ധിജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി മനോജ് ബാജ്‌പേയി, സംവിധാനം സുധീർ മിശ്ര

ഇന്ത‍്യൻ സ്വാതന്ത്ര‍്യ സമര കാലത്ത് മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ 21 ദിവസങ്ങളെ പറ്റി പുതിയ ചിത്രം വരുന്നു. ബോളിവുഡ് നടനും നാഷണൽ അവാർഡ് ജേതാവുമായ മനോജ് ബാജ്പേയി മഹാത്മഗാന്ധിയായി വേഷമിടുന്ന ചിത്രം സുധീർ മിശ്രയാണ് സംവിധാനം ചെയ്യുന്നത്.

ബനാറസ് മീഡിയ വർക്ക്സിന്‍റെ ബാനറിൽ അനുഭവ് സിൻഹയാണ് ചിത്രം നിർമിക്കുന്നത്. ഇന്ത‍്യൻ സ്വാതന്ത്ര‍്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ടതും എന്നാൽ അത്ര അറിയപ്പെടാത്തതുമായ കഥയായിരിക്കും ചിത്രം പങ്കുവയ്ക്കുന്നത്.

'രാജ‍്യം സ്വാതന്ത്ര‍്യത്തിലേക്ക് നീങ്ങുകയും ഡൽഹി അധികാരകേന്ദ്രമായി മാറുകയും ചെയ്ത ഘട്ടത്തിലാണ് മഹാത്മാഗാന്ധി അപ്രതീക്ഷിതമായ ഒരു തീരുമാനമെടുത്തത്. അദ്ദേഹം പിന്മാറാൻ തീരുമാനിച്ചു. എന്നാൽ പിന്മാറികൊണ്ട് അദ്ദേഹം സ്വയം പുനർവചിക്കുകയായിരുന്നു. ആ കാലഘട്ടങ്ങളിലെ ഉപരിതല സംഭവങ്ങളാണ് ചരിത്ര പുസ്തത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ ഈ കഥ ആ പ്രശസ്തമായ തീരുമാനത്തിന് പിന്നിലെന്തായിരുന്നുവെന്ന് അന്വേഷിക്കുകയും സ്വന്തം വഴി തെരഞ്ഞെടുത്ത നേതാവിന്‍റെ യാത്ര ചിത്രീകരിക്കുകയും ചെയ്യും'. സുധീർ മിശ്ര പറഞ്ഞു

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ