‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന് ഹൃദയാഘാതം

Share

കോയമ്പത്തൂർ: സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

അതീവ ഗുരുതരാവസ്‌ഥയിൽ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്‌ അദ്ദേഹം. ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ നിരീക്ഷണം പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും വൻ വിജയമായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു.

Read more

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരു

CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി. പി ജയരാജനെ സംസ്ഥാന സെക്രട്ടേ