
ഡൽഹി: സുനന്ദ പുഷ്കർ ദുരൂഹ മരണക്കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ദില്ലി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി.
ഇതിന് മുമ്പ് വിധി പറയാനായി മൂന്ന് തവണ തിയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു.
കേസിൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതാണ് പൊലീസ് ആവശ്യം.
സുനന്ദ പുഷ്കറിന്‍റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമാണ് ശശി തരൂരിന്‍റെ വാദം. 2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്റെ മരണം.