പടച്ചട്ടയണിഞ്ഞ് യോദ്ധാവായി സുനിൽഷെട്ടി

പടച്ചട്ടയണിഞ്ഞ്  യോദ്ധാവായി സുനിൽഷെട്ടി
unnamed

മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലൂടെ സുനിൽ ഷെട്ടി മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി ഭാഗമാണെന്ന് വളരെ നാൾ മുൻപേ വാർത്ത വന്നതാണ്. എന്നാൽ ഇപ്പോൾ സുനിൽ ചിത്രീകരണത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. മരക്കാറിലെ സുനിൽ ഷെട്ടിയുടെ ഫസ്റ്റ്ലുക്ക് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പടച്ചട്ടയണിഞ്ഞ 16-ാം നൂറ്റാണ്ടിലെ യോദ്ധാവായുള്ള സുനിലിന്‍റെ ഗെറ്റപ് ആരാധകരെയാകെ ആവേശ തിരയിലാഴ്ത്തിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ  അറബിക്കടലിന്‍റെ സിംഹം. പതിനാറാം നൂറ്റാണ്ടിന്‍റെ ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിയദർശൻ ചിത്രത്തിൽ വാൾപയറ്റും ആയോധനമുറകളുമൊക്കെയായി നിരവധി ആക്ഷൻ സ്വീകൻസുകൾ സുനിൽ ഷെട്ടിക്കുണ്ടെന്നാണ് റിപ്പോർട്ട്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശനും സുനിൽ ഷെട്ടിയും വീണ്ടുമൊന്നിക്കുന്നത്. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ടീ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു