മൊബൈലിനു നിരോധനം, ഇന്റര്‍നെറ്റിന് ദിവസം 45,000 രൂപ ; കിംഗ് ജോംഗ് ഉന്നിന്റെ നാട്ടില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയ പണി ഇങ്ങനെ

കിം ജോംഗ് ഉന്നിന്റെ നാട്ടില്‍ അവരുടെ ക്‌ളബ്ബുമായി പ്‌ളേ ഓഫ് കളിക്കാന്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും  അദ്ദേഹത്തിന്റെ ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി.

മൊബൈലിനു നിരോധനം, ഇന്റര്‍നെറ്റിന് ദിവസം 45,000 രൂപ ; കിംഗ് ജോംഗ് ഉന്നിന്റെ നാട്ടില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയ പണി ഇങ്ങനെ
banglore-fc

കിം ജോംഗ് ഉന്നിന്റെ നാട്ടില്‍ അവരുടെ ക്‌ളബ്ബുമായി പ്‌ളേ ഓഫ് കളിക്കാന്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും  അദ്ദേഹത്തിന്റെ ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി.

ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചു ജീവിക്കുന്ന കിമ്മിന്റെ രാജ്യത്ത് പന്തു കളിക്കാന്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ടീമാണ് ഛേത്രിയുടെ ബാംഗ്‌ളൂര്‍ എഫ്‌സി. കഴിഞ്ഞ തവണ തൊട്ടടുത്ത് നഷ്ടമായ എഎഫ്‌സി കപ്പില്‍ ഇന്റര്‍സോണ്‍ പ്‌ളേ ഓഫ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ബാംഗ്‌ളൂര്‍ എഫ്‌സി ഉത്തര കൊറിയയില്‍ കളിക്കാനെത്തുന്നത്. ബാംഗ്‌ളൂരില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 3-0 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് എവേ മത്സരത്തിനായി എത്തിയിട്ടുള്ളത്. തിങ്കളാഴ്ച ടീം ഇവിടെ വിമാനമിറങ്ങി. ബുധനാഴ്ച പ്യോംഗ്യോങിലെ 1.14 ലക്ഷം പേരുള്ള മെയ് ഡേ സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ 25 ക്‌ളബ്ബിനെതിരേ ഇന്ത്യന്‍ ടീം കളിക്കുന്നത്.വടക്കന്‍ കൊറിയയിലെ ഏറ്റവും മികച്ച ടീമാണ് ഏപ്രില്‍ 25.

എന്നാല്‍ പ്രശ്നം ഇതൊന്നുമല്ല. മറ്റു രാജ്യങ്ങളെ പോലെ അത്ര സുഖകരമല്ല ഉത്തരകൊറിയയിലെ കാര്യങ്ങള്‍. ഇവിടെ മൊബൈല്‍ഫോണില്ല.  എന്തെങ്കിലും വിവരമറിയണമെങ്കില്‍ ടീം താമസിക്കുന്ന ഹോട്ടലിലെ ലാന്റ് ഫോണിലേക്ക് വിളിക്കണം. കളിയുടെ ഒരു വിവരവും ഇന്റര്‍നെറ്റിലും നല്‍കാനാകില്ല. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണവും.  അന്താരാഷ്ട്ര റോമിംഗോ മൊബൈല്‍ഫോണോ അനുവദനീയമല്ല. കളിക്കാര്‍ക്ക് നെറ്റ് ഉപയോഗിക്കാന്‍ ബാംഗ്‌ളൂര്‍ എഫ്‌സി 45,000 രൂപ മുടക്കേണ്ടി വരും.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്