ദുബായ്: യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സ്ഥാനപതി പവന് കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും.
ഇന്ത്യന്‍ ഫോറിന് സര്‍വീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ്. വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം മുമ്പ് സിഡ്നിയിലെ കോണ്‍സുല്‍ ജനറലായും ജനീവ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ ഇന്ത്യന്‍ എംബസി, സിറിയയിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.