കേരള സർവകലാശാലയിൽ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക്

Share

തിരുവനന്തപുരം: കേരള സർവകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്സിറ്റിഎൻജിനിയറിങ് കേളെജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം വൈസ് ചാൻസലർ തടഞ്ഞു. ഇത് സംബന്ധിച്ച നിർദേശം വിസി ഡോ. കുന്നുമ്മൽ മോഹൻ രജിസ്ട്രാർക്ക് നൽകി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളെജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടത്തിൽ വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ ഡിജെ പാർ‌ട്ടികൾ, സംഗീത നിശകൾ തുടങ്ങിയവ ക്യാംമ്പസുകളിൽ നടത്തുന്നതിന് സർക്കാർ കര്ഡശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് അനുമതിയില്ലാതെ സണ്ണി ലിയോണിയെ നൃത്തപരിപാടി നടത്താനായി ക്ഷണിക്കാൻ എൻജിനിയറിങ് കോളെജ് യൂണിയൻ തീരുമാനിച്ചത്. എന്നാൽ ഒരു കാരണവശാലും ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമാണ് വിസിയുടെ ഭാഗത്തുനിന്നും ഉണ്ടായത്

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ