ദുബായ്: ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് മറിയാമ്മ വര്‍ക്കി (90) അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനായായിരുന്നു അവര്‍. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. മൃതദേഹം ദുബായിൽ സംസ്കരിക്കും.
1959ൽ ദുബായിലെത്തിയ മറിയാമ്മയും കുടുംബവുമാണ് ഗൾഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവർ ഓൺ ഇംഗ്ലീഷ് സ്കൂൾ 1968ൽ ദുബായിൽ സ്ഥാപിച്ചത്. രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖർക്ക് ഇംഗ്ലീഷിലെ ആദ്യാക്ഷരം കുറിച്ചുകൊടുത്തത് മറിയാമ്മയും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ഭർത്താവ് കെ.എസ്. വർക്കിയുമായിരുന്നു.
ദുബായിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു. യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്‍തയായിരുന്ന അവര്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‍കൂളുകളാണുള്ളത്.