ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് മറിയാമ്മ വര്‍ക്കി അന്തരിച്ചു

Share

ദുബായ്: ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് മറിയാമ്മ വര്‍ക്കി (90) അന്തരിച്ചു. പത്തനംതിട്ട റാന്നി  സ്വദേശിനായായിരുന്നു അവര്‍. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. മൃതദേഹം ദുബായിൽ സംസ്കരിക്കും.

1959ൽ ദുബായിലെത്തിയ മറിയാമ്മയും കുടുംബവുമാണ് ഗൾഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവർ ഓൺ ഇംഗ്ലീഷ് സ്കൂൾ 1968ൽ ദുബായിൽ സ്ഥാപിച്ചത്. രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖർക്ക് ഇംഗ്ലീഷിലെ ആദ്യാക്ഷരം കുറിച്ചുകൊടുത്തത് മറിയാമ്മയും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ഭർത്താവ് കെ.എസ്. വർക്കിയുമായിരുന്നു.

ദുബായിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു. യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്‍തയായിരുന്ന അവര്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‍കൂളുകളാണുള്ളത്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു