152 വർഷങ്ങൾക്കുശേഷമുള്ള ആകാശവിസ്മയം ഇന്ന്

152 വർഷങ്ങൾക്കുശേഷം ആ അത്ഭുതപ്രതിഭാസത്തിനു ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ചന്ദ്രനെ ഓറഞ്ചാക്കുന്ന ബ്ലൂമൂൺ ഇന്നാണ്.ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് വൈകിട്ട് കാണാനാകും.

152 വർഷങ്ങൾക്കുശേഷമുള്ള ആകാശവിസ്മയം ഇന്ന്

152 വർഷങ്ങൾക്കുശേഷം ആ അത്ഭുതപ്രതിഭാസത്തിനു ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ചന്ദ്രനെ ഓറഞ്ചാക്കുന്ന ബ്ലൂമൂൺ ഇന്നാണ്.ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് വൈകിട്ട് കാണാനാകും. 1866 ന് ശേഷം ഇത്രയും ആകാശവിസ്മയങ്ങള്‍ ലോകത്ത് ഇന്ന് ഒരുമിച്ച കാണാനാകും. 150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന അത്ഭുത പ്രതിഭാസം നേരില്‍ കാണുന്നതിനായി ശാസ്ത്ര സാങ്കേതിക വിഭാഗം ഒട്ടനേകം സൗകര്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ആകാശത്തെ മഹാവിസ്മയങ്ങളില്‍ അത്യപൂർവമായ ഒരു കാഴ്ചയാണിത്. ഇത് നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുമെന്നതും ഒരു പ്രത്യേകതയാണ്. ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ഈ ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ല. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുമില്ല ഇനിയൊട്ടു കാണാനും സാധിക്കില്ല.

വൈകിട്ട് 5.15 നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി എത്തുന്നതിനാല്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. 6.21 നാണ് ചുവന്ന പൂര്‍ണ്ണചന്ദ്രനെ ദൃശ്യമാകുക. സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നു. ഭൂമിയില്‍ നിന്നുള്ള അകലം കുറയുന്നതിനാല്‍ 14 ശതമാനത്തോളം വലിപ്പത്തില്‍ ചന്ദ്രനെ കാണാനാകും. ഒരു കലണ്ടര്‍മാസം തന്നെ രണ്ടാം തവണ പൂര്‍ണ്ണചന്ദ്രന്‍ ദൃശ്യമാകുന്നതാണ് ബ്‌ളൂമൂണ്‍. ജനുവരി 2 ന് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തവണ വീണ്ടും വരുന്നത്. മാസത്തില്‍ ഒരു വെളുത്തവാവ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് അപൂര്‍വ്വമായി സംഭവിക്കുന്നതാണ്.

ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് – 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു കാണാം. അപകടമില്ല. ചന്ദ്രഗ്രഹണമായതിനാൽ ഇന്നു വൈകിട്ടു ക്ഷേത്രങ്ങൾ നേരത്തേ നടയടയ്ക്കും.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ