കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് വീണ്ടും സുപ്രീംകോടതി. . കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പ്രശംസിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ ഈ നടപടിയെ ആണ് സുപ്രീം കോടതി അഭിനന്ദിച്ചത്.
കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പ്രശംസിച്ചത്.
കേരളത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
നേരത്തെ, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സ്വമേധയാ എടുത്ത കേസില്‍ കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസും അയച്ചിട്ടുണ്ട്.
നേരത്തെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികളെ സുപ്രീം കോടതി പ്രശംസിച്ചിരുന്നു. കേരളത്തിലെ ജയിലുകളിജയിലുകളില്‍ ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കിയിട്ടുണ്ട്, രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പ്രതികളെ ഈ സെല്ലുകളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.