ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം; സുപ്രീംകോടതി

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം;  സുപ്രീംകോടതി
sabarimala

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം, ചരിത്ര വിധിയുമായി സുപ്രീംകോടതി. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് കേസില്‍ സുപ്രധാന വിധി പറഞ്ഞത്.

ശാരീരിക ഘടനയുടെ പേരില്‍ ആര്‍ക്കും മതസ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ലെന്നും വര്‍ഷങ്ങള്‍ നീണ്ട വിശ്വാസങ്ങള്‍ ആയാലും തിരുത്താവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു