കേന്ദ്ര സർക്കാർ സുപ്രീം കോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ” സുപ്രീം കോടതി നൽകുന്ന നിർദേശങ്ങളെ കേന്ദ്ര സർക്കാർ മാനിക്കുന്നില്ലെന്നും അവഗണനയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും സുപ്രീം കോടതിയുടെ പരാമർശം ഗൗരവത്തിൽ കാണേണ്ടതുണ്ട്. നാട്ടിലെ നിയമവാഴ്ച ഉറപ്പു വരുത്തേണ്ട സ്ഥാപനങ്ങളിലേക്കുള്ള നിയമന കാര്യങ്ങളിൽ പോലും കേന്ദ്ര സർക്കാറിൻ്റെ സമീപനം സ്വീകാര്യമല്ലെന്ന് തന്നെയാണ് കോടതിയുടെ അഭിപ്രായം.
ട്രിബ്യൂണലുകളുടെ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ട്രിബ്യൂണലുകളിലെ ചെയർമാൻമാരെയും അംഗങ്ങളെയും ഒരാഴ്ചക്കുള്ളിൽ നിയമിക്കണമെന്നും സുപ്രീം കോടതി സർക്കാറിന് നിർദേശം നൽകി. പ്രധാനപ്പെട്ട പല ട്രിബ്യൂണലുകളിലും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ല.
സാമ്പത്തിക രംഗത്തെ വളരെ പ്രധാനപ്പെട്ട എൻ.എഫ്.എ.എൽ.ടി.സി യിൽ പോലും നിയമനം നടത്താത്ത സർക്കാർ നടപടി കുറ്റകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്തും വന്നാൽ കാണാമെന്ന നില സർക്കാറിന് ഭൂഷണമല്ലെന്നും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുക എന്നത് സർക്കാരിൻ്റെ ബാദ്ധ്യതയുമാണ്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ വൈകുന്നത് ഒട്ടും ശരിയായ കാര്യമല്ല