'തൃശൂരിനെ ഞാനിങ്ങെടുക്കുവാ..' വാക്ക് പാലിച്ച് സുരേഷ് ഗോപി

Share

തൃശൂർ: ഒടുവിൽ മാസ് ഡയലോഗ് യാഥാർഥ്യമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിനെ സുരേഷ് ഗോപി എടുക്കുകയാണ്. "തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് ചരിത്രത്തിലേക്ക്, തൃശൂരിന് ഇനി പുതിയ എംപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എൻഡിഎ മുന്നേറ്റം തുടരുകയാണ്. കേരളത്തിൽ സാംസ്കാരിക തലസ്ഥാനം പിടിച്ചെടുത്ത് അങ്ങനെ ബിജെപി ആദ്യ അക്കൗണ്ട് തുറക്കുന്നു.

തപാൽ വോട്ടുകൾ എണ്ണിയതു മുതൽ ഓരോ ഘട്ടത്തിലും സുരേഷ്ഗോപിയ്ക്ക് തന്നെയായിരുന്നു ലീഡ്. ഓരോ റൗണ്ടിലും സുരേഷ്ഗോപിയുടെ ലീഡ് വർധിച്ചു. ഒരു തവണ പോലും എതിർ സ്ഥാനാർഥികൾക്ക് സുരേഷ് ഗോപിയെ മറികടക്കാനായില്ല. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ തൃശൂരിൽ കോൺ‌ഗ്രസിലെ കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫിന്‍റെ വി.എസ്.സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിന്‍റെ അട്ടിമറി വിജയം എൽഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ