'ഞാൻ ഇതാ, ജീവനോടെയുണ്ട്': വ്യാജ വാർത്തക്കെതിരെ സുരേഷ് റെയ്‌ന

'ഞാൻ ഇതാ, ജീവനോടെയുണ്ട്': വ്യാജ വാർത്തക്കെതിരെ  സുരേഷ് റെയ്‌ന
pjimage448

ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന് വ്യാജ വാർത്തക്കെതിരെ താരം രംഗത്തെത്തി. സുരേഷ് റെയ്നയ്ക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്നും, ഒടുവിൽ മരണത്തിനു കീഴടങ്ങിയെന്നും വ്യാജ വാർത്ത ഈയിടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയവിഷയമായിരുന്നു. ഇതോടെ  താരം പ്രതികരിക്കുകയായിരുന്നു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വ്യാജപ്രചാരണങ്ങളോട് റെയ്ന പ്രതികരിച്ചത്. യൂട്യൂബിൽ ഉൾപ്പെടെ റെയ്ന മരിച്ചതായി വിഡിയോകള്‍ പ്രചരിച്ചിരുന്നു. താരങ്ങളോടൊപ്പമുള്ള റെയ്നയുടെ ചില ചിത്രങ്ങളും വ്യാജവാർത്തയ്ക്ക് വിശ്വാസ്യത പകരാനായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് റെയ്ന നേരിട്ട് പ്രതികരണവുമായി എത്തിയത്.
‘ഒരു കാറപകടത്തിൽ എനിക്കു പരുക്കേറ്റതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വ്യാജവാർത്ത പ്രചരിക്കുന്നുണ്ട്. ഈ തട്ടിപ്പു വാർത്ത നിമിത്തം എന്റെ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥരാണ്. ഇത്തരം വാർത്തകൾ ദയവു ചെയ്ത് അവഗണിക്കുക. ദൈവത്തിന്റെ കൃപയാൽ ഞാൻ സുഖമായിരിക്കുന്നു. വ്യാജപ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകളുടെ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' എന്നും താരം .പ്രതികരിച്ചു. ഇതിനുമുമ്പും പല ക്രിക്കറ്റ്  താരങ്ങളെ  കുറിച്ചും  ഇത്തരം വ്യാജ മരണവാർത്ത പരന്നിരുന്നു.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ