പട്ന∙ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് ബിഹാറിൽ വെടിയേറ്റു. ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവംമൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ.
സുശാന്തിന്റെ ബന്ധു രാജ്കുമാര് സിംഗ്, സഹായി അലി ഹസന് എന്നിവര്‍ക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്. വെടിയേറ്റ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.
ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്നാഥ്പുർ ചൗക്കില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അക്രമികളെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിംഗ് പറഞ്ഞു.