മനുഷ്യര്‍ കണ്ടു പഠിക്കണം ഈ ഒത്തൊരുമ ;റാണി!

കാറിനുള്ളില്‍ അബദ്ധത്തില്‍ അകപെട്ടു പോയ റാണിയെ രക്ഷിക്കാന്‍ തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്‍ന്നത്‌ 48 മണിക്കൂര്‍ . ഇംഗ്ലണ്ടിലാണ് സംഭവം നടന്നത് . ഇംഗ്ലണ്ടിലെ പ്രകൃതി സംരക്ഷണ സങ്കേതത്തില്‍ വെച്ചാണ് തേനീച്ചകളുടെ റാണി ഒരു കാറില്‍ അകപെട്ടുപോയത്

കാറിനുള്ളില്‍ അബദ്ധത്തില്‍ അകപെട്ടു പോയ റാണിയെ രക്ഷിക്കാന്‍  തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്‍ന്നത്‌ 48 മണിക്കൂര്‍ . ഇംഗ്ലണ്ടിലാണ് സംഭവം നടന്നത് . ഇംഗ്ലണ്ടിലെ പ്രകൃതി സംരക്ഷണ സങ്കേതത്തില്‍ വെച്ചാണ് തേനീച്ചകളുടെ റാണി ഒരു കാറില്‍ അകപെട്ടുപോയത് . കരോള്‍ ഹവാത്ത്  എന്ന വൃദ്ധയുടെ കാറില്‍ ആണ് റാണി അകപെട്ടത്‌.
 റാണിയെ രക്ഷിക്കാനായി അവിടെ നിന്നും യാത്ര തിരിച്ച കാറിനെ തേനിച്ച കൂട്ടം വിടാതെ പിന്തുടര്‍ന്നു . ഒന്നും രണ്ടുമല്ല 48 മണിക്കൂറോളം .

ഇടക്ക് വെച്ച് എപ്പോഴോ കാറിന്റെ ഉടമ കാറിനെ പിന്തുടര്‍ന്നു വരുന്ന വലിയ സംഘത്തെ കണ്ടു ഞെട്ടി പോയി  . ഏകദേശം 20,000ല്‍ അധികം വരുന്ന തേനീച്ചകള്‍  ആണ് കാറിനു പിന്നാലെ റാണിക്കായി എത്തിയത് . വെസ്റ്റ് വെയില്‍സിലെ ഹവര്‍ഫോര്‍ഡ് വെസ്റ്റില്‍ വാഹനം പാര്‍ക്ക് ചെയ്തതോടെ തേനീച്ച പട വാഹനത്തിന്റെ പിന്‍ഭാഗം നിറഞ്ഞു നിന്നു. ഇതോടെ ദേശീയ പാര്‍ക്കിലെ പ്രത്യേക സംഘമെത്തിയാണ് തേനീച്ചകളെ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയത്.പ്രശ്‌നം അവസാനിച്ചെന്ന് വിചാരിച്ച് വീടെത്തിയ കാര്‍ ഉടമ പിന്നെയും ഞെട്ടി . തേനീച്ചകള്‍ വീടന്വേഷിച്ച് പിടിച്ച് വീണ്ടും കൂട്ടമായെത്തി വാഹനം പൊതിഞ്ഞു കഴിഞ്ഞു. വീണ്ടും ബീകീപ്പേഴ്‌സിനെ വിളിച്ചു വരുത്തി തേനീച്ചകളെ ഒഴിവാക്കി. റാണിയെ രക്ഷിക്കാനാണ് തേനീച്ചകള്‍ എത്തിയതെന്നാണ് ബീകീപ്പേഴ്‌സ് പറയുന്നത്. 48 മണിക്കൂറാണ് റാണി തേനീച്ചയെ രക്ഷിക്കാന്‍ വാഹനത്തിന് പിന്നില്‍ തേനീച്ചസംഘം ചെലവഴിച്ചത്.

Read more

മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്ത് ക്യാപ്റ്റൻ

മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്ത് ക്യാപ്റ്റൻ

മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിന്‍റെ ഔദ്യോഗിക പേജ് അൺഫോളോ ചെയ്തത് അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ ആശയക്കു

പിണറായി വിജയൻ വാടക വീട്ടിലേക്ക്! ബേക്കറി ജംഗ്ഷനിൽ വീടെടുത്തു, ഡൽഹിയിൽ നിന്ന് എത്തിയാൽ താമസം ഇവിടെ

പിണറായി വിജയൻ വാടക വീട്ടിലേക്ക്! ബേക്കറി ജംഗ്ഷനിൽ വീടെടുത്തു, ഡൽഹിയിൽ നിന്ന് എത്തിയാൽ താമസം ഇവിടെ

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീട് എടുത്തു. ബേക്കറി ജംഗ്ഷനിലാണ് വാടക വീടെ

മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ AICCയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ AICCയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, കേരളത്തിൽ AICCയുടെ സീക്രട്ട് ഒബ്സർവേഴ്സ്. മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിൽ എത്തും. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്