കൊച്ചി: സ്വിറ്റ്സര്‍ലൻഡ് ആസ്ഥാനമായ ഹെസ്സ് എജി കേരളത്തില്‍ പ്ലാന്റ് ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബസ് ബോഡി നിർമാതാക്കളായ കൊണ്ടോടി മോട്ടേഴ്സ് എന്നിവരുമായി ചേര്‍ന്നാണ് പ്ലാന്റ്.
ആദ്യഘട്ടത്തില്‍ ബസുകള്‍ കേരളത്തില്‍ ആരംഭിക്കുന്ന പ്ലാന്റില്‍ അസംബിള്‍ ചെയ്യുകയായിരിക്കും. സങ്കേതിക വിദ്യയും, യന്ത്രങ്ങളും ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇ-ബസ് നിർമാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്.
സങ്കേതിക വിദ്യയും, യന്ത്രങ്ങളും ഇറക്കുമതി ചെയ്യാനാണ് തീരുമാനം. കൊച്ചിക്ക് സമീപ പ്രദേശത്തെവിടെ എങ്കിലും അസംബിളിങ്ങ് യൂണിറ്റ് ആരംഭിക്കാനാണ് തീരുമാനം. ഇതിനുവേണ്ടി സ്ഥലം കണ്ടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഒന്‍പതു മാസത്തിനുള്ളില്‍ ആദ്യബസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ വാഹനത്തിന്റെ ചെയ്സ് അടക്കം കേരളത്തില്‍ നിർമിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് ഹെസ്സ് സിഇഒ അലക്സ് നയിഫ് പറഞ്ഞു.
2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യുത വാഹന നിര്‍മ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കും. ഇലക്ട്രിക് ഓട്ടോ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എല്‍. കെ എസ് ആര് ടി സിക്കു വേണ്ടി 3000 ഇബസുകളും നിര്‍മ്മിക്കും.