മാപ്പ്; ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി

വിശന്ന് തളര്‍ന്ന് ലോകത്തില്‍ നിന്ന് വിടപറഞ്ഞ സഹറിന്റെ മെലിഞ്ഞുണങ്ങിയ രൂപം ഒരു വലിയ സമൂഹത്തിന്റെ മുഖമാണ്. സ്വന്തം നാട്ടില്‍ പട്ടിണിയും ദുരിതവും അനുഭവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യജീവനുകളുടെ മുഖം.  ഡമാസ്‌കസിലെ അനേകം കുഞ്ഞുങ്ങളില്‍ ഒരാളാണ് ഈ കുഞ്ഞും.

മാപ്പ്; ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി
syria

വിശന്ന് തളര്‍ന്ന് ലോകത്തില്‍ നിന്ന് വിടപറഞ്ഞ സഹറിന്റെ മെലിഞ്ഞുണങ്ങിയ രൂപം ഒരു വലിയ സമൂഹത്തിന്റെ മുഖമാണ്. സ്വന്തം നാട്ടില്‍ പട്ടിണിയും ദുരിതവും അനുഭവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യജീവനുകളുടെ മുഖം.  ഡമാസ്‌കസിലെ അനേകം കുഞ്ഞുങ്ങളില്‍ ഒരാളാണ് ഈ കുഞ്ഞും. ജനിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് വിശന്ന് മരിക്കാനായിരുന്നു അവളുടെ വിധി.  അഭ്യന്തരകലാപവും വിമതശല്യവും രൂക്ഷമായ ഒരു ഒരു നാട്ടില്‍ ഇങ്ങനെ എത്ര കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു.

കടുത്ത പോഷകാഹാരക്കുറിവ് അനുഭവിച്ചിരുന്ന സഹറിന് രണ്ട് കിലോയില്‍ താഴെ മാത്രം ഭാരമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മയ്ക്കും പോഷകാഹാരക്കുറവുണ്ട്. അതിനാലാണ് കുട്ടിയ്ക്ക് ആവശ്യമായ മുലപ്പാല്‍ പോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതിരുന്നത്. കുട്ടിയുടെ അച്ഛന് ഇറച്ചി വില്‍പ്പനശാലയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് സഹറിന് അവശ്യമായ പാലും മറ്റും വാങ്ങാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒന്നുറക്കെ കരയാന്‍ പോലുമുള്ള ആരോഗ്യം കുഞ്ഞിനു ഇല്ലായിരുന്നു എന്നതാണ് സത്യം.എഎഫ്പി പുറത്തുവിട്ട ചിത്രത്തിലെ നനുത്ത തൊലിയില്‍ പൊതിഞ്ഞ അവളുടെ കുഞ്ഞ് ശരീരം ആരെയും വേദനിപ്പിക്കുന്നതാണ്.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ