India
ഡയലോഗുകളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കിയത് കൊണ്ടോ ഏതെങ്കിലും നടൻ അങ്ങനെയുള്ള സിനിമകൾ വേണ്ടെന്ന് വെച്ചത് കൊണ്ടോ മലയാള സിനിമയുടെ ആണ്കോയ്മയും ആൺചായ്വും ഇല്ലാതാകുകയില്ല; മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചു നജീബ് മൂടാടി എഴുതുന്നു
'സ്വന്തമെവിടെ ബന്ധമെവിടെ' എന്ന സിനിമ 1984 ൽ ആണ് ഇറങ്ങുന്നത് . അച്ഛനും അമ്മയും രണ്ട് ആൺമക്കളും സന്തോഷത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് മക്കൾ കല്യാണം കഴിച്ചു കൊണ്ട് വന്ന ശേഷം അവരുടെ ഭാര്യമാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും, അവസാനം നായകൻ കെട്ടിയവളെ തല്ലുന്നതോടെ അവൾ കുഴപ്പങ്ങളൊക്കെ നിർത്തി നല്ല പെണ്ണായി പ്ര