ടേക്ക് ഓഫ്‌ വിജയങ്ങള്‍ വാരിക്കൂടുമ്പോള്‍ യഥാര്‍ഥ നായിക ബേക്കറിയില്‍ പണിയെടുക്കുന്നു

0

ഇറാഖിലെ മലയാളി നഴ്‌സുമാരുടെ ദുരിതം പറഞ്ഞ് വന്‍വിജയം നേടിയ ടേക്ക് ഓഫ്‌ എന്ന ചിത്രം വിജയങ്ങള്‍ വെട്ടിപിടിക്കുമ്പോള്‍ യഥാര്‍ഥ ടേക്ക് ഓഫിലെ നായിക ജീവിക്കാനായി ബേക്കറിയില്‍ ജോലി നോക്കുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച പാർവ്വതി നായികയായ ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ തിളക്കത്തിലാണിപ്പോൾ.

സ്വന്തം കഥപറയുന്ന ടേക്ക് ഓഫ് എന്ന ചിത്രം അംഗീകാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നകന്നു ബേക്കറിയില്‍ ജോലിക്കുന്നു കോട്ടയം സ്വദേശി മറീന. കോട്ടയം സ്വദേശി മറീനയും 45 മലയാളി നഴ്‌സുമാരും നേരിട്ട പ്രശ്‌നവും അവര്‍ പ്രതിസന്ധിയെ അതിജീവിച്ച് കേരളത്തില്‍ എത്തിയതുമായിരുന്നു മഹേഷ് നാരായണന്‍ പറഞ്ഞത്.

ജോലി ഉപേക്ഷിച്ച ഇറാഖില്‍ നിന്നും നാട്ടിലെത്തി വീട്ടിലിരിക്കുന്ന മെറീന മൂന്ന് വര്‍ഷമായി പള്ളിക്കത്തോട്ടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. സിനിമയുടെ അവസാന രംഗത്ത് മെറീനയ്ക്കും കുടുംബത്തിനുമൊപ്പം നായിക പാര്‍വ്വതി നില്‍ക്കുന്ന ചിത്രവും കാണിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി വലിയ സഹായമാണ് മെറീന ചെയ്തു കൊടുത്തത്. ഇറാഖ് ആശുപത്രിയില്‍ വെച്ച് താന്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളെല്ലാം മെറീന സംവിധായകന് നല്‍കിയതിന് പുറമേ പാര്‍വതിക്ക് വേണ്ടി നിര്‍ദേശങ്ങള്‍ ഷൂട്ടിംഗ് സമയത്ത് നല്‍കാനുമെത്തി.

സിനിമയുടെ പ്രമോഷന് വേണ്ടി ചാനലിലും മറ്റും സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം പോകുകയും ചെയ്തിരുന്നു. ഇറാഖില്‍ നിന്നും ജോലി കളഞ്ഞ് രക്ഷപ്പെട്ട നഴ്‌സുമാരെ സഹായിക്കുന്നതിനും ജോലി ഉള്‍പ്പെടെയുള്ളവ നലകി പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചില വ്യവസായികളും ജോലിയടക്കമുള്ള വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും ആര്‍ക്കും കിട്ടിയില്ലെന്ന് മാത്രം.നാട്ടിലെത്തിയ മറീനയും മറ്റുള്ളവരും 23 ദിവസമാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പിടിയില്‍ കഴിഞ്ഞത്. ആഭ്യന്തര യുദ്ധം നടന്ന സമയത്ത് തീക്രിത്തിലെ ആശുപത്രിയിലായിരുന്നു ഇവര്‍. ഗ്രൂപ്പിലെ സീനിയര്‍ നഴ്‌സായിരുന്നു മറീന. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എസ്ഒഎസ് സന്ദേശം അയച്ചതും ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ എ അജയ്കുമാറുമായി സ്ഥിരമായി ആശയവിനിമയം നടത്തിയതും ഇവരായിരുന്നു.