മോഹവിലയ്ക്ക് പുതിയ വീട് സ്വന്തമാക്കി തെന്നിന്ത്യൻ താരസുന്ദരി തമന്ന

മോഹവിലയ്ക്ക്  പുതിയ വീട് സ്വന്തമാക്കി തെന്നിന്ത്യൻ താരസുന്ദരി തമന്ന
medium-andblceleb11-ananyadesigns-tamannaah-bhatia-actresses-original-imaek7dtjmxffyhz

ആരാധകരേറെയുള്ള തെന്നിന്ത്യൻ  നടിയാണ്  തമന്ന. തെന്നിന്ത്യയിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളും  തമന്നത്തന്നെ. മുംബയ് ജൂഹു - വെർസോവ ലിങ്ക് റോഡിലേ ബേവ്യു ഫ്ലാറ്റ് സമുച്ചയത്തി തമന്ന  സ്വന്തമാക്കിയിരിക്കുന്ന  പുതിയ ഫ്ളാറ്റിനെ  കുറിചാണ്  ആരാധകരുടെ ചർച്ചമുഴുവനും.  16.60 കോടി രൂപയാണ് പുതിയ ഫ്ലാറ്റിന്റെ വില. 22 നിലകളുള്ള കെട്ടിടത്തിലെ 14-ാം നിലയിലാണ് തമന്നയുടെ ഫ്ളാറ്റ്.

തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മാത്രം ചെലവായതായും റിപ്പോർട്ടുണ്ട്. മോഹവിലയ്ക്ക് തമന്ന ഈ ഫ്ലാറ്റ് സ്വന്തമാക്കിയതിന് പിന്നിലും ഒരു രഹസ്യമുണ്ട്. ഫ്ലാറ്റിനുള്ളിൽ എവിടെനിന്ന് നോക്കിയാലും കടൽ കാണാം എന്നതാണ് തമന്നയെ മോഹിപ്പിച്ചത്.

ഫ്ലാറ്റിന്റെ ഇന്റീരിയറിന് വേണ്ടി മാത്രം ഏകദേശം 2 കോടിയോളം രൂപയും ചെലവാക്കിയിട്ടുണ്ട്. കാർ പാർക്കിംഗിന് വേണ്ടി രണ്ടുസ്ലോട്ടുകളും ഇവർ പ്രത്യേകം വാങ്ങി. തമന്നയുടെ വീടിന്റെ വാർത്തകൾ പ്രചരിക്കുമ്പോഴും താരസുന്ദരി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം