നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു

Share

നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകൾ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് വനിത.ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ് ഡയറക്‌ടർ പീറ്റർ പോളാണ് വരൻ.ചെന്നൈയില്‍ വച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ വിജയിയുടെ നായികയായിട്ടാണ് വനിതാ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. 1999ല്‍ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളിൽ നിറഞ്ഞത്.

വനിതയുടെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യ രണ്ട് വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു മക്കളുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് താൻ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കുട്ടികൾക്കും അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് വനിത വ്യക്തമാക്കിയിരുന്നു. സിനിമാതാരങ്ങളായ അരുൺ വിജയ്,​ ശ്രീദേവി വിജയകുമാർ,​ പ്രീത വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്.

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിതഅഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.

Read more

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്

സ്നേഹസാഗരം, എന്റെ ആദ്യ സിനിമയിലെ ഗാനങ്ങൾ പാടിയ ഗായികയെന്ന കടപ്പാട് മറക്കാനാകില്ല: മോഹൻലാൽ

സ്നേഹസാഗരം, എന്റെ ആദ്യ സിനിമയിലെ ഗാനങ്ങൾ പാടിയ ഗായികയെന്ന കടപ്പാട് മറക്കാനാകില്ല: മോഹൻലാൽ

കൊച്ചി: അനശ്വര ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. തന്റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്