ട്രാന്‍സ്ജെൻഡർ മകള്‍ക്ക് വയസ്സറിയിക്കല്‍ ചടങ്ങ് നടത്തി തമിഴ് ദമ്പതികള്‍

Share

കൂഡല്ലൂർ: ട്രാന്‍സ് ജെൻഡർ മകള്‍ക്ക് വേണ്ടി വയസ്സറിയിക്കല്‍ ചടങ്ങ് നടത്തി തമിഴ് ദമ്പതികള്‍. തമിഴ്നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലെ വിരുദച്ചലം എന്ന സ്ഥലത്താണ് സംഭവം.കൊലാഞ്ചി- അമുത ദമ്പതികളുടെ ഇരുപത്തിയൊന്ന് വയസ്സുള്ള നിഷയ്ക്ക് വേണ്ടിയാണ് ചടങ്ങ് നടത്തിയത്.

നിഷാന്ത് എന്നായിരുന്നു കൊലാഞ്ചിയും അമുദയും നേരത്തെ മകന് പേരിട്ടിരുന്നത്. എന്നാല്‍ ട്രാന്‍സ് ജെൻഡറായ നിഷാന്ത് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങുകയും ട്രാന്‍സ് സമൂഹത്തിനൊപ്പം താമസിക്കുകയും ചെയ്തിരുന്നു.പിന്നീട് മനസ്സു മാറിയ അമുദയും കൊലാഞ്ചിയും ട്രാന്‍സ് വനിതയാകാനുള്ള നിഷാന്തിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. നിഷാന്തിനെ നിഷയായി ഇരുവരും വീട്ടിലേക്ക് സ്വീകരിച്ചു.നിഷാന്ത് എന്ന പേര് മാറ്റി നിഷ എന്ന പുതിയ പേര് നല്‍കിയതും മാതാപിതാക്കളാണ്.

തന്‍റെ തീരുമാനവും മാറ്റവും അംഗീകരിച്ച വീട്ടുകാരോടും ബന്ധുക്കളോടും നന്ദിയുണ്ടെന്ന് നിഷ പ്രതികരിച്ചു. സ്വന്തം മക്കളുടെ ആഗ്രഹങ്ങള്‍ അംഗീകരിക്കാനും ബഹുമാനിക്കാനും തന്‍റെ മാതാപിതാക്കളെ പോലെ എല്ലാ രക്ഷിതാക്കളും തയ്യാറാവണമെന്നും നിഷ അഭ്യര്‍ത്ഥിക്കുന്നു.അമുദയുടേയും കൊലാഞ്ചിയുടേയും മാതൃക എല്ലാവരും പിന്തുടരണമെന്നും ഇത് പുതിയൊരു തുടക്കമാകട്ടേയെന്നുമാണ് ചടങ്ങിനെത്തിയവര്‍ പറയുന്നത്. ട്രാന്‍സ് വിഭാഗത്തെ സമൂഹം അംഗീകരിക്കാന്‍ നിഷയുടെ മാതാപാതിക്കളുടെ പ്രവര്‍ത്തി മുതല്‍കൂട്ടാകട്ടേയെന്നും അതിഥികള്‍ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ