വാളയാറിൽ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം

വാളയാറിൽ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം
befunky-collage-jpg_710x400xt

പാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർക്ക് പരിക്കേറ്റു.  ഷെറിൻ, റയാൻ, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാൻ, ആൽഫ സൂഫിയ എന്നിവരാണ് മരിച്ചത്.  മരിച്ച അഞ്ച് പേരും കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ്.

ദേശീയപാതയിൽവെച്ചാണു  അപകടം ഉണ്ടായിട്ടുള്ളത്.കൊയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ഓമ്നിവാനിൽ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്നർ ലോറി തിരിക്കുന്നതിനിടെ ഓമ്നിവാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് പേരിൽ മൂന്ന് പേരെ കോവൈ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി