ദീപാവലിക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; തമിഴ്‌നാട്ടിൽ ലഭിച്ചത് 467.69 കോടി

ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.

രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയ്ക്കും ചെന്നൈയില്‍ 52.98 കോടിക്കും മധുരയില്‍ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരില്‍ 39.61 കോടിക്കും മദ്യവില്‍പ്പന നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ 2022-23 വര്‍ഷത്തില്‍ 44,098.56 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ ഉയര്‍ന്ന മദ്യവില്‍പ്പനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഇന്ന് മരിച്ചത്. ഇതൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

Read more

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയു

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജി

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി