സൈഫ് അലി ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് താണ്ഡവിന് എതിരെ ബിജെപി. വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി. സംവിധായകന്‍ അലി ആബാസ് സഫര്‍, നടന്‍ സൈഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പൊലീസിന് ബിജെപി പരാതി നല്‍കി. ചിത്രത്തിനെതിരെ ഡല്‍ഹി പൊലീസിനും പരാതി കിട്ടിയിട്ടുണ്ട്.
താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ ആമസോൺ പ്രൈമിലെ ‘താണ്ഡവ്’ വെബ്സീരീസിന്റെ നിർമാതാക്കൾക്കെതിരെ യുപി പൊലീസ് കേസ് എടുതിരിക്കുകയാണ്. മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വെബ്സീരീസിന്റെ സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ആമസോൺ ഇന്ത്യ ഒർജിനൽ കൺഡന്റ് തലവൻ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിന്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവച്ചു.
ഹിന്ദു ദൈവങ്ങളെ വെബ് സീരീസില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങള്‍ നീക്കം ചെയ്യണമെന്നും ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. സീരീസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ബിജെപി എംപി മനോജ് കോട്ടാക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് നല്‍കി. എന്നാൽ സമകാലിക രാഷ്ട്രീയ സംഭവങ്ങളാണ് വെബ് സീരീസില്‍ ആധാരമാക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ്. അതുകൊണ്ടുതന്നെ നിര്‍മാതാക്കള്‍ ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.