മലയാളിയായ തനിഷ കുണ്ടു യു.എസ്. മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ്

Share

ഏറ്റുമാനൂര്‍: അമേരിക്കയിലെ ന്യൂജഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍നടന്ന 40-ാമത് മിസ് ഇന്ത്യ യു.എസ്.എ. പേജന്റില്‍ മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ യു.എസ്.എ.മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 30 സംസ്ഥാനങ്ങളില്‍നിന്നുള്ള 74 മത്സരാര്‍ഥികളില്‍നിന്നാണ് തനിഷ തിരഞ്ഞെടുക്കപ്പെട്ടത്.

മിസ് ഇന്ത്യ ടെക്‌സസില്‍ മിസ് ടാലെന്റ്, ഫസ്റ്റ് റണ്ണറപ്പ് എന്നീ പുരസ്‌കാരങ്ങളും തനിഷക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ ശര്‍മ്മാസ് കോളേജ് ഉടമ പരേതനായ എ.എന്‍. നാരായണശര്‍മ്മയുടെ (ശര്‍മ്മ സാര്‍) മകള്‍, അമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന മഞ്ജിമയുടെയും കൗശികിന്റെയും മകളാണ് തനിഷ കുണ്ടു.

ആയോധനകലയായ കരാട്ടേയെ അടിസ്ഥാനമാക്കി സ്വയം ചിട്ടപ്പെടുത്തിയ നൃത്തമാണ് മിസ് ടാലെന്റ് വിഭാഗത്തില്‍ തനിഷക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

Read more

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ