താനൂർ ബോട്ട് അപകടം; മാനേജരും 3 തൊഴിലാളികളും അറസ്റ്റിൽ

താനൂർ ബോട്ട് അപകടം; മാനേജരും 3 തൊഴിലാളികളും അറസ്റ്റിൽ
bilal.jpg

താനൂർ (മലപ്പുറം) ∙ തൂവൽതീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേർകൂടി അറസ്റ്റിൽ. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


അതേസമയം, ബോട്ട് അപകടം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മിഷൻ തലവൻ റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ അപകടസ്ഥലം സന്ദർശിച്ചു. അപകടത്തിൽപെട്ട ബോട്ട് പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു.


സർക്കാർ ഉത്തരവിനു ശേഷം കമ്മിഷൻ അംഗങ്ങളുടെ യോഗം ചേർന്ന് തുടർനടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ നിയമ സാങ്കേതിക വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു